city-gold-ad-for-blogger

കോവിഡ് രോഗിയില്‍ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍; ഇന്‍ഡ്യയിലെ 7 സംസ്ഥാനങ്ങളില്‍ 568 കേസുകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 24.03.2022) രാജ്യത്ത് കോവിഡ് പോസിറ്റീവായ ചിലരില്‍ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്. ഏഴ് സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള 568 കേസുകള്‍ റിപോര്‍ട് ചെയ്തുവെന്നാണ് വിവരം. ലാബുകളുടെ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്.

വ്യത്യസ്ത വകഭേദങ്ങളുടെ ഈ സങ്കരരൂപം (റീകോംബിനന്റ്) വൈറസ് വ്യാപനം കൂടുതല്‍ തീവ്രമാക്കുമെന്ന് ആഗോളതലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കെയാണിത്. കര്‍ണാടകയില്‍ ഇത്തരത്തില്‍ 221 കേസുകളും തമിഴ്‌നാട്ടില്‍ 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയില്‍ 66, ഗുജറാതില്‍ 33, ബംഗാളില്‍ 32, തെലങ്കാനയില്‍ 25, ഡെല്‍ഹിയില്‍ 20 എന്നിങ്ങനെയാണ് കേസുകള്‍ റിപോര്‍ട് ചെയ്തത്.

കോവിഡ് രോഗിയില്‍ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍; ഇന്‍ഡ്യയിലെ 7 സംസ്ഥാനങ്ങളില്‍ 568 കേസുകള്‍

കടുത്ത പനി, തുടര്‍ച്ചയായ ചുമ, രുചിയും ഗന്ധവും നഷ്ടമാവുകയോ ഇവ തിരിച്ചറിയാന്‍ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യം തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്‍.

Keywords:  New Delhi, News, National, Top-Headlines, COVID-19, Health, Deltacron, Delta, Omicron,  7 Indian States Report Cases of Deltacron COVID Variant.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia