city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Building Collapsed | സൂറതില്‍ 6 നില കെട്ടിടം തകര്‍ന്നുവീണ് 7 പേര്‍ക്ക് ദാരുണാന്ത്യം

7 Died In Surat Building Collapse, Bodies Pulled Out Of Debris Overnight, Died, Building, Collapsed, News

5 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഗാന്ധിനഗര്‍: (KasargodVartha) ഗുജറാത്തിലെ സൂറതില്‍ (Surat) ആറുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (State Disaster Response Force - SDRF) ദേശീയ ദുരന്ത നിവാരണ സേനയുടെയും (National Disaster Response Force - NDRF) രക്ഷാപ്രവര്‍ത്തനം നിലവില്‍ 12 മണിക്കൂറിലേറെയായി തുടരുകയാണെന്ന് സൂറത്ത് ഡിസിപി രാജേഷ് പര്‍മര്‍ (Surat DCP Rajesh Parmar) അറിയിച്ചു.

അപകടത്തില്‍ ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. കാശിഷ് ശര്‍മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എത്ര പേര്‍ അപകടത്തില്‍പെട്ടുവെന്ന് വ്യക്തമല്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. 

മണ്ണുമാന്തി യന്ത്രവും തുളയ്ക്കുന്ന യന്ത്രങ്ങളും ഉള്‍പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്‌ലാറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. 

രാഷ്ട്രീയ നേതാക്കളും സര്‍കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. സൗരഭ് പര്‍ധിയും ചോര്യസി എംഎല്‍എ സന്ദീപ് ദേശായിയും പറഞ്ഞു. ഫ്ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഏഴാമത്തെ മൃതദേഹം രാവിലെ 6 മണിയോടെയാണ് പുറത്തെടുത്തതെന്നും ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.
 



 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia