city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 7 മരണം

മുംബൈ: (www.kasargodvartha.com 22.01.2022)  മുംബൈയിലെ 20 നില ഫ് ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. സെന്‍ട്രല്‍ മുംബൈയിലെ 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്.

സമീപ പ്രദേശത്തെ മൂന്നു ആശുപത്രികളിലായി പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴുപേര്‍ മരിച്ചു. ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങിലാണ് തീപിടുത്തമുണ്ടായത്. ഫ് ളാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പഡ്നേകര്‍ അറിയിച്ചു.

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 7 മരണം

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. 13 ഫയര്‍ എന്‍ജിനുകളും ഏഴ് വാടെര്‍ ജെടികളും ഉള്‍പെടെയുള്ളവയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലെവല്‍ മൂന്ന് കാറ്റെഗറിയില്‍പെടുന്ന തീപിടുത്തമാണ് ഫ് ളാറ്റില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords:  Mumbai, News, National, Top-Headlines, Fire, Death, Injured, Hospital, 7 Dead, more Injured In Huge Fire At Mumbai High-Rise.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia