city-gold-ad-for-blogger

ഡല്‍ഹി കലാപം; സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള 7 കോണ്‍ഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 03.03.2020) ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്യം ടാഗോര്‍, ഗുര്‍ജീത് സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് സസ്‌പെന്‍ഷന്‍.
ഡല്‍ഹി കലാപം; സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള 7 കോണ്‍ഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ നാലു ദിവസങ്ങളായി പ്രതിപക്ഷ എം പിമാര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എം പിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തയേ്ക്ക് നിര്‍ത്തിവെക്കുകയാണുണ്ടായത്.


Keywords:  Kasaragod, Kerala, news, National, Top-Headlines, Rajmohan Unnithan,7 Congress MPs suspended from Lok Sabha for throwing paper at Speaker

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia