city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹിയില്‍ വ്യവസായി വെടിയേറ്റ് മരിച്ചു; അക്രമികള്‍ കടന്നുകളഞ്ഞതായി പോലീസ്

ന്യൂഡല്‍ഹി: (www.kasargodvartha.com 06.05.2017) ഡല്‍ഹിയില്‍ വ്യവസായി വെടിയേറ്റ് മരിച്ചു. രത്തന്‍ലാല്‍ ചൗഹാന്‍ എന്ന അറുപത്തഞ്ചുകാരനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

മരിച്ച രത്തന്‍ലാലിന്റെ രോഹിണി സെക്ടര്‍ 24ലെ സ്വന്തം സ്ഥാപനത്തില്‍ വെച്ച് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രത്തന്‍ലാലിനെ വെടിവെച്ച് വീഴ്ത്തിയ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. രണ്ടു പേരാണ് അക്രമസംഘത്തിലുണ്ടായിരുന്നത് എന്നാണ് സൂചന.

ഡല്‍ഹിയില്‍ വ്യവസായി വെടിയേറ്റ് മരിച്ചു; അക്രമികള്‍ കടന്നുകളഞ്ഞതായി പോലീസ്

സൂരക്ഷാഭീഷണിയുണ്ടായിരുന്നത് കൊണ്ടുതന്നെ രത്തന്‍ലാലിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇദ്ദേഹം അവധിയിലായിരുന്ന സമയത്താണ് അക്രമണമുണ്ടായത്. രത്തന്‍ലാലിന്റെ മകനും കഴിഞ്ഞ വര്‍ഷം അക്രമികളുടെ കുത്തേറ്റ് മരിച്ചിരുന്നു. കേസിലെ പ്രതി ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 65 Year Old Businessman Shot Dead In Delhi's Rohini. The victim, Ratan Lal Chauhan, was sitting in his shop around 6 PM, when two assailants came there and fired several rounds at him.

Keywords: New Delhi, Death, Business-man, Police, Jail, Case, Accuse, Gun, Attacker, Institution, Son, Car, Escaped, Security.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia