തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മരണം 52 ആയി, മരിച്ചവരില്‍ 4 കുട്ടികളും
Sep 11, 2018, 23:39 IST
ഹൈദരാബാദ്:(www.kvartha.com 11/09/2018) തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടും. തെലങ്കാനയിലെ ജഗിറ്റല്‍ ജില്ലയില്‍ രാവിലെ 11.45നും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ് അപകടമുണ്ടായത്. സംസ്ഥാന സര്‍ക്കാറിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
ഹൈദരാബാദില്‍ നിന്നും 190 കിലോ മീറ്റര്‍ അകലെയുള്ള കൊണ്ടഗട്ടു ഹില്ലിലെ ആഞ്ജനേയ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. 75 ഓളം തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു.
പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Death, Accident, Deadbody, Injured, Hospital, 52 Including Four Children Dead After Bus Falls Into Valley In Telangana