city-gold-ad-for-blogger

മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മരിച്ചവരില്‍ ഒരു സ്ത്രീയും 3 വയസുള്ള കുട്ടിയും

മുംബൈ: (www.kvartha.com 14.11.2020) മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തില്‍പെട്ടത്. നവിമുംബൈയിലെ വാഷി സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ മരിച്ചത്​. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ്​ പരിക്കേറ്റത്​.  മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മരിച്ചവരില്‍ ഒരു സ്ത്രീയും 3 വയസുള്ള കുട്ടിയും

സത്താറയ്ക്ക് സമീപം കരാടില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഉര്‍മുടി പാലത്തില്‍ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സത്താറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

 Keywords:  5 Keralites dead in Maharashtra road mishap, Mumbai, News, Accidental Death, Maharashtra, Malayalees, Hospital, Treatment, Video, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia