city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Trekking Places | സാഹസികത ഇഷ്ടപ്പെടുന്നവരാണോ? ദക്ഷിണേന്ത്യയിലെ മികച്ച 5 ട്രെക്കിംഗ് സ്ഥലങ്ങൾ ഇതാ; മലകളുടെയും കൊടുമുടികളുടെയും മടിത്തട്ടിലൂടെ യാത്ര ചെയ്യാം

ബെംഗ്ളുറു: (KasargodVartha) ദക്ഷിണേന്ത്യ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഇന്ത്യയുടെ തെക്കൻ ഭാഗം മനോഹരമായ ടൂറിസ്റ്റ് സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആകർഷകമായ ബീച്ചുകൾ എന്നിവയ്ക്ക് ലോകമെമ്പാടും വളരെ പ്രശസ്തമാണ്. ധാരാളം തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ എന്നിവ കാണാൻ കഴിയും, അതിനാൽ ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗി കൂടുതൽ ആകർഷണീയമാണ്.

Trekking Places | സാഹസികത ഇഷ്ടപ്പെടുന്നവരാണോ? ദക്ഷിണേന്ത്യയിലെ മികച്ച 5 ട്രെക്കിംഗ് സ്ഥലങ്ങൾ ഇതാ; മലകളുടെയും കൊടുമുടികളുടെയും മടിത്തട്ടിലൂടെ യാത്ര ചെയ്യാം

 പ്രകൃതിയോട് അടുത്തിടപഴകാനും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ട്രെക്കിംഗ് മികച്ച ഓപ്ഷനാണ്. ഇന്ത്യയിൽ ട്രെക്കിംഗ് പ്രേമികൾക്ക് ഒരു കുറവുമില്ല. ട്രെക്കിംഗിന് പിന്നിൽ ഓരോ വ്യക്തിക്കും അവരുടേതായ ലക്ഷ്യമുണ്ട്. ചില ആളുകൾ അവരുടെ സ്വന്തം കഴിവുകൾ തെളിയിക്കാൻ ശ്രമിക്കുന്നു. ശാന്തിയും സമാധാനവും തേടി ഉയർന്ന കുന്നുകൾ കയറാൻ ഇഷ്ടപ്പെടുന്ന ചിലരുമുണ്ട്. നിങ്ങൾക്കും അത്തരം ഹോബികൾ ഉണ്ടെങ്കിൽ, ദക്ഷിണേന്ത്യയിലെ തികച്ചും സാഹസികമായ അഞ്ച് ട്രെക്കിംഗ് സ്ഥലങ്ങൾ ഇതാ.

* നീലഗിരിയിലെ ഹരിത മലനിരകൾ

നിങ്ങൾ ഊട്ടിയിൽ അവധിക്കാലം ചിലവഴിക്കാൻ പോവുകയാണെങ്കിൽ നിങ്ങൾ നീലഗിരി ഗ്രീൻ ലേക്ക് ട്രെക്ക് നഷ്ടപ്പെടുത്തരുത്. ഇത് നിങ്ങളെ ദൃശ്യവിസ്മയങ്ങളാല്‍ മനം കവരും. നിബിഡവനങ്ങളിലൂടെയുള്ള സാഹസികമായ മലകയറ്റം ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കും.

ട്രെക്ക് ദൈർഘ്യം: 6 - 8 മണിക്കൂർ
മികച്ച സീസൺ: സെപ്റ്റംബർ - മാർച്ച്
ദൂരം: 2133 മീറ്റർ
ഉയരം: 7,000 അടി

* പെരുമാൾ കൊടുമുടി

തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ് ഈ പ്രദേശം. പെരുമാൾമലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്ന്. ട്രക്കർമാരുടെ പറുദീസയാണ് പെരുമാൾ. നിരവധി പാതകളിലൂടെ ട്രെക്കിങ് ആസ്വദിക്കാം. പെരുമാൾ കൊടുമുടിയിലേക്കുള്ള ട്രെക്കിംഗ് മനോഹരമായ കാഴ്ചകളും സമ്മാനിക്കും.

ട്രെക്ക് ദൈർഘ്യം: 6 - 8 മണിക്കൂർ
മികച്ച സീസൺ: ജനുവരി - മെയ്
ദൂരം: 2439 മീറ്റർ
ഉയരം: 8,005 അടി

* തടിയണ്ടമോള്‍ കൊടുമുടി

കർണാടകയിൽ ഒന്നിലധികം കൊടുമുടികളുണ്ട്, അവ ട്രെക്കിംഗ് ചെയ്യുന്നവർക്കിടയിൽ ജനപ്രിയമാണ്, കൂർഗിലെ തടിയണ്ടമോള്‍ കൊടുമുടി വേറൊരു ലെവലാണ്. ഷോല വനങ്ങളിലൂടെ നടന്ന് കൊടുമുടിയിലെത്താം ഒപ്പം അവിസ്മരണീയ കാഴ്ചാനുഭവങ്ങളും പ്രദാനം ചെയ്യുന്നു. കൊടകിന്റെ ആ സ്ഥാനമായ മടിക്കേരിക്കടുത്ത് കക്കബെ എന്ന സ്ഥലത്താണ് തടിയണ്ടമോൾ മല സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മൂന്നാമത്തെയും കൊടകിലെ ഒന്നാമത്തെയും വലിയ മലയാണിത്.

ട്രെക്ക് ദൈർഘ്യം: 4 - 6 മണിക്കൂർ
മികച്ച സീസൺ: ഒക്ടോബർ - മാർച്ച്
ദൂരം: 1747 മീറ്റർ
ഉയരം: 5734 അടി

* മകലിദുർഗ ഹിൽ ഫോർട്ട്

സമൃദ്ധമായ ഭൂപ്രകൃതികളാൽ പൊതിഞ്ഞ, മകലിദുർഗ ട്രെക്ക് നിങ്ങളെ ഒരു പുരാതന കോട്ടയുടെ അവശിഷ്ടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ബെംഗ്ളുറു നഗരത്തിൽ നിന്ന് 59 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. രാത്രി ട്രക്കിംഗിനുള്ള പ്രശസ്തമായ സ്ഥലമാണിത്. ഇവിടത്തെ കോട്ടയുടെ പ്രധാന ആകർഷണം അതിനകത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്.

ട്രെക്ക് ദൈർഘ്യം: 4 - 6 മണിക്കൂർ
മികച്ച സീസൺ: ഒക്ടോബർ - മാർച്ച്
ദൂരം: 1116 മീറ്റർ
ഉയരം: 3664 അടി

* നരസിംഹ പർവ്വതം

കർണാടക ശിവമോഗ ജില്ലയിലെ അഗുംബെയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണിത്. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നൊരു വിളിപ്പേരുണ്ട് അഗുംബെയ്ക്ക്. മഴയാണ് ഇവിടത്തെ സൗന്ദര്യം. അഗുംബെയിലെ മഴക്കാടുകൾ രാജവെമ്പാലകളുടെ താവളമാണ്. നരസിംഹ പർവതത്തിലേക്കുള്ള വഴിയിൽ ഇരുണ്ട വനങ്ങളും രാജവെമ്പാലകളും ഉണ്ട്.

ട്രെക്ക് ദൈർഘ്യം: 8 - 10 മണിക്കൂർ
മികച്ച സീസൺ: ഒക്ടോബർ - മാർച്ച്
ട്രയൽ ദൂരം: 1152 മീറ്റർ
ഉയരം: 3780 അടി

Keywords:  News, Malayalam News, Tourism Day, Trekking Places, Travel, South India, Narasimham, 5 Adventurous Trekking Places in South India
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia