Earthquake | ഡെല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി
Aug 6, 2023, 08:48 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഡെല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ആളപായം സംബന്ധിച്ച് റിപോര്‍ടുകളില്ല.
അഫ്ഗാനിസ്താനിലും പാകിസ്താനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ടുകളുണ്ട്. പാകിസ്താനിലെ റാവല്‍പിണ്ടി, ലാഹോര്‍, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലാണ് പ്രകമ്പനം റിപോര്‍ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ജമ്മു കശ്മീരില്‍ ഭൂചലനം റിപോര്‍ട് ചെയ്യപ്പെടുന്നത്.
Keywords: New Delhi, News, National, Earthquake, Weather, Top-Headlines, 5.8 magnitude earthquake hits Delhi and Jammu Kashmir.