ഡെല്‍ഹിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്സിജന്‍ സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു
Apr 24, 2021, 09:13 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 24.04.2021) ഡെല്‍ഹിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്സിജന്‍ സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് ദസ്രത്ത് പുരിയിലെ വീട്ടില്‍ നിന്നും സിലിന്‍ഡറുകള്‍ പിടിച്ചെടുത്തത്. ചെറിയ സിലിന്‍ഡറുകള്‍ 12,500 രൂപക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
32 വലിയ ഓക്സിജന്‍ സിലിന്‍ഡറുകളും, 16 ചെറിയ സിലിന്‍ഡറുകളും കണ്ടെത്തിയതായി ഡെല്‍ഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, House, Police, 48 Oxygen Cylinders Seized From Delhi House As India Gasps For Breath