city-gold-ad-for-blogger

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 മരണം

ഡെറാഡൂണ്‍: (www.kasargodvartha.com 01/07/2018) ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ പൗരിഗര്‍വാല്‍ ജില്ലയിലെ നാനിധന്ദ മേഖലയില്‍ പിപാലി- ഭോവന്‍ റൂട്ടിലാണ് അപകടം നന്നത്. 20 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.

ഭോവനില്‍ നിന്ന് രാംനഗറിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 50 ഓളം യാത്രികരാണ് ബസിലുണ്ടായിരുന്നത്. 60 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ഭൂരിഭാഗം യാത്രക്കാരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് സംഘവും ദേശീയ ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 മരണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Police, National, Injured, Accident, Death, Deadbody, Bus,48 Killed After Bus Falls Into Gorge In Uttarakhand's Pauri Garhwal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia