city-gold-ad-for-blogger

ഹിന്ദുസ്ഥാന്‍ ഏറോനോടിക്‌സില്‍ 475 അപ്രന്റിസ് ഒഴിവിലേക്ക് മാര്‍ച് 13 വരെ അപേക്ഷിക്കാം

ന്യൂഡെല്‍ഹി: (www.kasargodvatha.com 26.02.2021) ഹിന്ദുസ്ഥാന്‍ ഏറോനോടിക്‌സില്‍ 475 അപ്രന്റിസ് ഒഴിവ്. നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐടിക്കാര്‍ക്കാണ് അവസരം. ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷീനിസ്റ്റ്-26, കാര്‍പെന്റര്‍-3, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍)-6, ഇലക്ട്രീഷ്യന്‍-78, ഡ്രോട്‌സ്മാന്‍ (മെകാനിക്കല്‍)-8, ഇലക്ട്രോണിക് മെകാനിക്-8, പെയിന്റര്‍ (ജനറല്‍)-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെകാനിക് (മോട്ടോര്‍ വെഹികിള്‍)-4, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-10, സ്റ്റെനോഗ്രാഫര്‍-8 എന്നിവയിലാണ് ഒഴിവുകള്‍.

ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം എച്ച് എ എല്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി മാര്‍ച് 13 ആണ്. 

ഹിന്ദുസ്ഥാന്‍ ഏറോനോടിക്‌സില്‍ 475 അപ്രന്റിസ് ഒഴിവിലേക്ക് മാര്‍ച് 13 വരെ അപേക്ഷിക്കാം

Keywords: New Delhi, news, National, Job, Application, 475 Apprentice vacancies in Hindustan Aeronautics can be applied for till March 13

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia