പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 44 കാരന്‍ അറസ്റ്റില്‍
Aug 7, 2013, 12:02 IST
മടിക്കേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 44 കാരനെ മടിക്കേരി സിറ്റി പോലീസ് അറസ്റ്റുചെയ്തു. ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന ഹൊസ ബഡവനയിലെ വസന്ത് ആണ് അറസ്റ്റിലായത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ ഇളയ സഹോദരിയേയുമാണ് വസന്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മൂത്തകുട്ടി സംഭവം സഹപാഠിയായ പെണ്‍കുട്ടിയോട് പറഞ്ഞതിനെതുടര്‍ന്നാണ് പുറംലോകം അറിഞ്ഞത്. മൂത്തപെണ്‍കുട്ടിയെ അഞ്ച് തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ വീട്ടിലെത്തി സൗജന്യമായി ട്യൂഷന്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വസന്ത് രക്ഷിതാക്കളില്ലാത്ത സമയത്ത് കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തത്. സംഭവം സംബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പാണ് പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. വസന്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ ബാലമന്ദിരത്തില്‍ പാര്‍പിച്ചിരിക്കുകയാണ്.
Also read:
മദ്രസകളിലെ നിര്‍ബന്ധിത ഗീതാ പഠനം സര്‍ക്കാര്‍ പിന്‍ വലിച്ചു
Keywords: Madikeri, Karnataka, National, Police, arrest, Girl, Vasanth, 44-year old man, Madikeri city police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.