ഡോക്ടര്‍ വേദനാസംഹാരി നല്‍കി ഒരുമണിക്കൂറിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Jan 20, 2018, 12:07 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2018) ഡോക്ടര്‍ വേദനാസംഹാരി നല്‍കി ഒരുമണിക്കൂറിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചികത്സാ പിഴവ് ആരോപിച്ച് കുടുംബം ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. അതേ സമയം കുഞ്ഞിന് നല്‍കിയ വേദന സംഹാരിയില്‍ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡല്‍ഹിയിലെ രോഹിണിയിലുള്ള 'ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി'യിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ ചുണ്ടിനുണ്ടായ ഒരു മുറിവിന് ഇതേ ആശുപത്രിയില്‍ വെച്ച് സ്റ്റിച്ചിട്ടിരുന്നു. ഇതില്‍ നിന്നുണ്ടായ വേദന കാരണം അര മണിക്കൂറോളം കുട്ടി തുടര്‍ച്ചയായി കരയുകയായിരുന്നു. ഇത് ഡോക്ടര്‍മാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കുഞ്ഞിന് വേദന സംഹാരി നല്‍കി. തുടര്‍ന്ന് കുഞ്ഞ് പൂര്‍ണ്ണമായും നിശബ്ദനായെങ്കിലും ചലനമറ്റതോടെ ഭയന്ന കുടുംബം ഡോക്ടര്‍മാരെ വീണ്ടും വിവരമറിയിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ച്, ഉടന്‍ തന്നെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയ ശേഷം പുറത്തുവന്ന ഡോക്ടര്‍മാര്‍ 'മെഡിസിന്‍ റിയാക്ഷന്‍ മൂലം കുഞ്ഞ് മരിച്ചു' എന്നാണ് കുടുംബത്തെ അറിയിച്ചത്.
വിഷയം മെഡിക്കല്‍ സുപ്രണ്ടിന്റെ അടുത്ത് എത്തിയെങ്കിലും 'മരുന്നില്‍ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്നും തങ്ങള്‍ക്ക് ഈ കാര്യത്തിലൊന്നും ചെയ്യാനില്ല' എന്നുമായിരുന്നു പ്രതികരണം. കുഞ്ഞിന്റെ കുടുംബം പോലീസിനെ സമീപിക്കുകയും ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, India, National, Doctor, Baby, Death, Medical, medicine, Case, ICU, 4-Month-Old In Delhi Hospital Given Pain Killer Post Surgery. Hours Later, He Dies
< !- START disable copy paste -->