വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ്
Mar 1, 2020, 10:55 IST
ബംഗളൂരു: (www.kasargodvartha.com 01.03.2020) വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയ കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. രാമമൂര്‍ത്തി നഗറിറിലെ ഗീത (48) യുടെ പരാതിയില്‍ നാഗരാജ് ഉള്‍പെടെ നാലു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 2009 ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തനിക്ക് ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്ന് മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതായും ഇതിനായി ഗീതയുടെ വീട്ടില്‍ നാഗരാജ് ഒട്ടേറെ പൂജകളും നടത്തിയതായി വീട്ടമ്മ പറഞ്ഞു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവര്‍ വില്‍പന നടത്തുകയും ഇതിന്റെ കമ്മിഷന്‍ തട്ടുകയും ചെയ്തു. ഇതിനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മ പരാതിപ്പെട്ടു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Keywords: National, news, Top-Headlines, Crime, 4 arrested for cheating house wife
< !- START disable copy paste -->