city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോണ്‍ ശല്യം: ഓട്ടോഡ്രൈവറെ അയല്‍വാസികള്‍ അടിച്ചു കൊന്നു

ജാല്‍സൂര്‍: (www.kasargodvartha.com 20.04.2014) ഭര്‍തൃമതിയായ യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചു കൊന്നു. ജാല്‍സൂര്‍ കടിയടുക്കയിലെ അബ്ദുര്‍ റസാഖ്(38) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അയല്‍ക്കാരായ ബാപ്പുഞ്ജ എന്ന ബച്ചപ്പ (46), സുലൈമാന്‍ (57) എന്നിവരെ സുള്ള്യ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി കടിയടുക്കയില്‍ വെച്ച് ഇരുവരും ചേര്‍ന്ന് അബ്ദുര്‍ റസാഖിനെ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്.

ഫോണ്‍ ശല്യം: ഓട്ടോഡ്രൈവറെ അയല്‍വാസികള്‍ അടിച്ചു കൊന്നു
അറസ്റ്റിലായ ബച്ചപ്പയും സുലൈമാനും
അബ്ദുര്‍ റസാഖ്, ബച്ചപ്പയുടെ ഭാര്യയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാണെന്നു പറയുന്നു. രാത്രികാലത്തു പോലും പതിവായി ഫോണ്‍ വിളിക്കാറുണ്ടത്രേ. ഇതാണ് കൊലയിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Sullia, Death, Obituary, National, Karnataka, 38-year-old man beaten to death after alleged misbehaviour. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia