ഇടിമിന്നല്‍ ദുരന്തം; യുപിയില്‍ സ്ത്രീകളും കുട്ടികളും അടക്കം 37 മരണം
ലക്‌നൗ: (www.kasargodvartha.com 12.07.201) ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളും അടക്കം 37 മരണം. 14 പേരാണ് പ്രയാഗ്രാജ് ജില്ലയില്‍ മാത്രം മരിച്ചത്. ഞായറാഴ്ചത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലാണ് സംസ്ഥാനത്ത് വ്യാപക നാശം വിതച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ചത്ത കന്നുകാലികളുടെ ഉടമകള്‍ക്കും സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാന്‍പുര്‍, ഫതേപുര്‍ ജില്ലകളില്‍ 5 പേര്‍ വീതം മരിച്ചു.
രാജസ്ഥാനില്‍ കനത്ത മഴയെ വകവെയ്ക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇടിമിന്നലിനെ തുടര്‍ന്ന് പരിഭ്രാന്തരായി പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരന്തസമയത്ത് വലിയ ആള്‍ക്കൂട്ടമാണ് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്.
Keywords: News, National, Top-Headlines, Accident, Death, Lightning, Injured, 37 killed in UP lightning strike