ഗുര്‍മീത് സിംഗിനെതിരായ വിധി; കലാപത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 524 പേര്‍ അറസ്റ്റില്‍
Aug 27, 2017, 09:58 IST
ഛണ്ഡീഗഡ്: (www.kasargodvartha.com 27.08.2017) പീഡനക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെയുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 524 പേരെ പോലീസ് അറസ്റ്റു ചെയ്തു. 24 വാഹനങ്ങള്‍, അഞ്ചു പിസ്റ്റളുകള്‍, രണ്ട് റൈഫിളുകള്‍ എന്നിവ പിടിച്ചെടുത്തതായും അറിയുന്നു.
28 പേരുടെ മരണം പഞ്ച്കുലയില്‍ വെച്ചാണുണ്ടായത്. ഹരിയാന, പഞ്ചാബ് ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് കലാപമുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ച്കുലയില്‍ എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. പഞ്ചാബിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപോര്‍ട്ട് പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ അതുല്‍ നന്ദ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം പഞ്ച്കുലയിലുണ്ടായ സംഘര്‍ഷ സംഭവത്തെതുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ പഞ്ച്കുല ഡിസിപിയെ സസ്‌പെന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Death, Top-Headlines, 36 dead in violence after conviction of Gurmeet Ram Rahim Singh