ബംഗളൂരുവില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാക്കള്‍ പിടിയില്‍
Jan 13, 2020, 10:30 IST
ബംഗളൂരു: (www.kasargodvartha.com 13.01.2020) ബംഗളൂരുവില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാസര്‍കോട്ടെ യുവാക്കള്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളും ബംഗളൂരു സഞ്ജയ് നഗറിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (27), ആസിഫ് (24), മുഹമ്മദ് മുഹ്സിന്‍ (27) എന്നിവരെയാണ് നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച കാറില്‍ നിന്നും ഒരു കിലോ ചരസും 500 ഗ്രാം മെറ്റാംഫെത്തമിനും പിടിച്ചെടുത്തു. ഇതിന് ഒമ്പത് ലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗളൂരുവിലെയും ഗോവയിലെയും കോളജുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു സംഘമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് നര്‍ക്കോട്ടിക് ബ്യൂറോ സഞ്ജയ് നഗറിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശികളാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Top-Headlines, kasaragod, 3 youths based in Bengaluru arrested after NCB seizes charas, methamphetamine
< !- START disable copy paste -->