വിദ്യാര്‍ത്ഥികളുടെ കാറോട്ട മത്സരം; ഒരു ജീവന്‍ പൊലിഞ്ഞു, രക്ഷിതാക്കള്‍ അറസ്റ്റില്‍
Sep 18, 2017, 10:13 IST
ബംഗളൂരു: (www.kasargodvartha.com 18.09.2017) വിദ്യാര്‍ത്ഥികളുടെ കാറോട്ട മത്സരത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള സില്‍ക്ക് ബോര്‍ഡ് ഫ്‌ളൈ ഓവറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എച്ച്.എസ്.ആര്‍. ലേഔട്ട് സ്വദേശി അഫ്‌റാന്‍ (16) ആണ് മരിച്ചത്.
സുഹൃത്തുക്കളായ ശ്രീനിവാസ്, അനിരുദ്ധ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി.യു.സി. വിദ്യാര്‍ത്ഥികളായ മൂവരും. മൂന്നുകാറുകളിലായി മത്സരം നടത്തുന്നതിനിടെ അഫ്‌റാന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അഫ്‌റാന്‍ തല്‍ക്ഷണം മരണപ്പെട്ടു. ശ്രീനിവാസ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ചശേഷം എതിര്‍വശത്തേക്ക് മറിഞ്ഞ് ഒരു ലോറിയിലേക്ക് ഇടിച്ചുകയറി. അനിരുദ്ധിന്റെ കാറും മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. മൂന്നു കാറുകളും പൂര്‍ണമായി തകര്‍ന്നു.
രക്ഷിതാക്കളുടെ കാറുകളാണ് മൂന്നുപേരും ഓടിച്ചിരുന്നത്. അപകമുണ്ടായവേളയില്‍ 150 കിലോമീറ്ററിലധികം വേഗത്തിലാണ് കാറുകള്‍ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മഡിവാള പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Accidental-Death, 3 Bengaluru teens racing in dads' cars crash, boy dies