ദേശീയ പതാകയെ അവഹേളിച്ച മൂന്നുപേര്‍ അറസ്റ്റില്‍
Aug 16, 2012, 23:01 IST
നീലേശ്വരം: ദേശിയ പതാകയെ അവഹേളിച്ച ചായ്യോത്തെ മൂന്നുപേരെ നീലേശ്വരം എസ്.ഐ. കെ. പ്രേംസദന് അറസ്റ്റു ചെയ്തു. ചയ്യോം ചക്ലിയ കോളനിയിലെ കെ. ബാലന് (35), ബിജു (27), പി. ഗംഗാധരന് (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച രാവിലെയാണ് സംഭവം. കോളനി നിവാസികളായ ഉമേശനും സുഹൃത്തുക്കളും ചേര്‍ന്ന് കോളനിയില്‍ നിന്നും അല്പം അകലെ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാ സ്വാതന്ത്ര്യദിനങ്ങളിലും കോളനിക്കുസമീപത്തല്ലെ പതാക ഉയര്ത്താറെന്നും ഇത്തവണ പതിവ് തെറ്റിച്ചത് എന്തിനാണെന്നും ചോദിച്ച് പ്രതികള്‍ പതാക പിഴുതുമാറ്റി. കോളനിക്കു സമീപത്ത് കൊണ്ടുപോയി സ്ഥാപിക്കുകയായിരുന്നുവെന്ന് ഉമേശന് പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.

Keywords: National, Flag, Arrest, Neeleswaram, Jail, Police, Kasaragod, Chakliya Colony