city-gold-ad-for-blogger

Complaint | മുന്‍പ് പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 26 കാരി; അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയും, പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം

ഗുരുഗ്രാം: (www.kasargodvartha.com) നേരത്തെ പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് ഡെല്‍ഹിയില്‍ നിന്നുള്ള ഇരുപത്താറുകാരി. തന്റെ അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയും, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.

മാത്രമല്ല, തന്റെ സര്‍ടിഫികറ്റുകള്‍ കൈവശപ്പെടുത്തുകയും അത് തിരികെ നല്‍കാതെ കബളിപ്പിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ വഴക്കിട്ട് യുവതി സ്വന്തം വീട്ടിലേക്ക് പോയതോടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കാളിയായിരുന്ന യുവാവ് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനു മുന്നിലെത്തിയത്.

Complaint | മുന്‍പ് പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 26 കാരി; അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയും, പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം

2022 മേയ് മാസത്തില്‍ പരിചയപ്പെട്ട അമൂല്‍ ഠാകൂര്‍ എന്ന യുവാവുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപിലായിരുന്നു താനെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ഇയാളുമായി പിരിഞ്ഞ യുവതി, വീട്ടിലേക്കു മടങ്ങി. ഇതിനെ തുടര്‍ന്നായിരുന്നു ഭീഷണി.

എന്നെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിനിടെ അയാള്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഞാന്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, തിരികെ വരാന്‍ ആവശ്യപ്പെട്ട് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഈ ആവശ്യം ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ സ്വകാര്യ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു. അതുവച്ച് അവരെയും ഭീഷണിപ്പെടുത്തി. എന്നെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Keywords:  26-year-old Gurugram woman accuses live-in partner of molest, shooting private video, New Delhi, News, Police, Complaint, Top-Headlines, Allegation, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia