പാര്‍ലെ-ജിയുടെ നിര്‍മാണശാലയില്‍ ബാലവേല; 26 കുട്ടികളെ മോചിപ്പിച്ചു
Jun 16, 2019, 17:04 IST
റായ്പൂര്‍ (ഛത്തീസ്ഗഡ്): (www.kasargodvartha.com 16.06.2019) പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെജിയുടെ ഛത്തീസ്ഗഡ് റായ്പൂരിലെ അമാസിവ്നി മേഖലയിലെ നിര്‍മാണശാലയില്‍ നിന്നും ബാലവേലക്ക് നിയോഗിച്ചിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബാലവേല നടത്തുന്നതായി കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളെ ജുവനൈല്‍ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.
സംഭവത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയില്‍ നിര്‍മാണ ശാല ഉടമക്കെതിരേ പോലീസ് കേസെടുത്തു. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കു നിര്‍ത്തിയിരുന്നത്. ഇവരില്‍ ചില കുട്ടികള്‍ ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിര്‍മാണശാലകളിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് സൂചന.
രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് കുട്ടികളെ ജോലി ചെയ്യിച്ചിരുന്നത്. മാസ ശമ്പളമായി 5000 മുതല്‍ 7000 രൂപ വരെ നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Business, 26 child labourers rescued from Parle-G plant in Chhattisgarh
< !- START disable copy paste -->
Keywords: News, National, Top-Headlines, Business, 26 child labourers rescued from Parle-G plant in Chhattisgarh
< !- START disable copy paste -->