FIR | 'ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പിതാവില്‍നിന്ന് 25 കോടി നേടാന്‍ ശ്രമിച്ചു'; സമീര്‍ വാങ്കഡെക്കെതിരെ സിബിഐയുടെ എഫ് ഐ ആര്‍
May 15, 2023, 17:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് താരം ശാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ 25 കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുന്‍ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റു നാലു പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്. ഗുരുതര ആരോപണങ്ങളാണ് എഫ് ഐ ആറില്‍ ഉന്നയിച്ചിരിക്കുന്നത്.
എഫ്‌ഐആറില്‍ പറയുന്നത്:
ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പിതാവ് ശാറൂഖ് ഖാനില്‍നിന്ന് 25 കോടി നേടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചു. ഇതിനായി കേസിലെ സാക്ഷി കെപി ഗോസാവിക്കൊപ്പം സമീര്‍ ഗൂഢാലോചന നടത്തി. ശാറുഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ നടന്ന ചര്‍ചയില്‍ 18 കോടിക്ക് ധാരണയാവുകയും ആദ്യഗഡുവായി 50 ലക്ഷം വാങ്ങുകയും ചെയ്തു.
സമീര്‍ വാങ്കഡയെ കൂടാതെ എന്‍സിബി മുന്‍ എസ്പി വിശ്വ വിജയ് സിങ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് രഞ്ജന്‍, കെപി ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവര്‍ക്കെതിരായ എഫ് ഐ ആര്‍ വെള്ളിയാഴ്ചയാണ് സമര്‍പ്പിച്ചത്.
വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എന്‍സിബി ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്യനെ പിന്നീട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. മറ്റ് രണ്ട് എന്‍സിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു.
Keywords: 'Rs 25 Crore Demanded From SRK's Family': CBI's Case Against Officer, New Delhi, News, Sameer Wankhede, Aryan Khan, Narcotics Control Bureau, Actor Shah Rukh Khan, CBI, FIR, National.