city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Giant Bell | 2400 കിലോ തൂക്കം, മുഴക്കം 10 കിലോമീറ്റർ വരെ! രാമക്ഷേത്രത്തിലേക്ക് കൂറ്റൻ മണി; സവിശേഷതകൾ അറിയാം

അയോധ്യ: (KasargodVartha) ഉത്തർപ്രദേശിലെ ഇറ്റായിലെ ജലേസറിൽ നിന്ന് 2400 കിലോഗ്രാം തൂക്കമുള്ള ഭീമൻ മണി അയോധ്യയിലെത്തി. മണിമുഴക്കം പത്തു കിലോമീറ്റർ വരെ കേൾക്കാമെന്ന് നിർമാതാക്കൾ പറയുന്നു. ജലേസറിൽ നിന്നെത്തിയ മണി രാമക്ഷേത്രത്തിൽ സമർപ്പിക്കും.
 
Giant Bell | 2400 കിലോ തൂക്കം, മുഴക്കം 10 കിലോമീറ്റർ വരെ! രാമക്ഷേത്രത്തിലേക്ക് കൂറ്റൻ മണി; സവിശേഷതകൾ അറിയാം

രഥങ്ങളിൽ മണികളും വാദ്യോപകരണങ്ങളും വഹിച്ചാണ് ഭക്തർ എത്തിയത്. 25 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ്. കൂടാതെ അമ്പത്തിയൊന്ന് കിലോയുടെ ഏഴ് മണികൾ കൂടിയുണ്ട്. മിത്തൽ കുടുംബമാണ് മണി സംഭാവന ചെയ്തത്.

അഞ്ഞൂറ് രാമഭക്തരുമായി അയോധ്യയിലെത്തിയ ആദിത്യ മിത്തൽ, മനോജ്, റിഷാങ്ക്, പ്രശാന്ത് മിത്തൽ തുടങ്ങിയവർ കർസേവകപുരത്തെത്തി ക്ഷേത്രത്തിനുവേണ്ടിയുള്ള മണികളെല്ലാം ക്ഷേത്ര ട്രസ്റ്റ് മേധാവി ചമ്പത് റായിക്ക് കൈമാറി.


ഈ മണി ഉണ്ടാക്കാൻ 21 ദിവസമെടുത്തു. 70 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. പിച്ചള, വെങ്കലം, ചെമ്പ്, ഇരുമ്പ്, സ്വർണം, വെള്ളി എന്നിവ ഉപയോഗിച്ചിട്ടുണ്ട്. അയോധ്യയിൽ എത്തിക്കാൻ പ്രത്യേക രഥം ഒരുക്കിയിരുന്നു.

Keywords: News, National, Ayodhya, Ram Mandir, Pran Pratishtha,Utharpradsh, RamTemple, 2400 kg giant bell offered for Ram temple in Ayodhya
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia