പെരുമാറ്റച്ചട്ട ലംഘനം: മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍
Apr 13, 2021, 10:19 IST
കൊല്‍ക്കത്ത: (www.kasargodvartha.com 13.04.2021) പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് . തിങ്കളാഴ്ച രാത്രി എട്ട് മണി മുതല്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഉത്തരവില്‍ വ്യക്തമാക്കി.
രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ന്യൂനപക്ഷ വോടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.