സുഹൃത്തിനെ കാണാനെത്തിയ യുവതിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പീഡനം നാലര വര്‍ഷത്തോളം തുടര്‍ന്നു, വിവാഹിതയായിട്ടും വെറുതെ വിട്ടില്ല, സഹികെട്ട് യുവതി 54കാരനെ കണ്ണടക്കാന്‍ പറഞ്ഞ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി
Dec 25, 2019, 19:40 IST
ചെന്നൈ: (www.kasargodvartha.com 25.12.2019) സുഹൃത്തിനെ കാണാനെത്തിയ യുവതിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി പീഡനം നാലര വര്‍ഷത്തോളം തുടരുകയും വിവാഹിതയായിട്ടും വെറുതെ വിടാതിരുന്നതോടെ സഹികെട്ട് യുവതി 54കാരനായ ഇയാളെ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 23കാരിയായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം ശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ മകളെ കാണാനായി യുവതി ഇടയ്ക്കിടെ ശേഖറിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും മറ്റും പീഡനം തുടര്‍ന്നു. പീഡനവിവരം യുവതിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നാണ് യുവതി പറയുന്നത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കുകയായിരുന്നുവത്രേ.
യുവതി വിവാഹിതയായെങ്കിലും യുവതിയെ ഭീഷണിപ്പെടുത്തുന്നത് ശേഖര്‍ തുടര്‍ന്നു. ഇതോടെയാണ് ശേഖറിനെ വകവരുത്താന്‍ യുവതി തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബസന്ത് നഗര്‍ ബീച്ചിലേക്ക് യുവതി വിളിച്ചു വരുത്തി. അല്‍പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. ശേഖര്‍ കണ്ണടച്ചതോടെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞ യുവതിയെ പിന്നീട് പോലീസ് അന്വേഷണത്തിലാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Top-Headlines, Chennai, Crime, 23-year-old woman kills 54-year-old man for harassing her for 4 years
< !- START disable copy paste -->