ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ 23 കാരി സ്‌കൂട്ടിയില്‍ പിന്തുടര്‍ന്ന് പിടികൂടി
Jul 6, 2017, 10:04 IST
രോഹ്തക്: (www.kasargodvartha.com 06.07.2017) ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട 35 കാരനായ മോഷ്ടാവിനെ 23 കാരി സ്‌കൂട്ടിയില്‍ പിന്തുടര്‍ന്ന് പിടികൂടി. ഹരിയാനയിലെ രോഹ്തകിലാണ് സംഭവം. ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജറായി ജോലി ചെയ്യുന്ന ഡിംപി ഗുലാത്തിയാണ് ബാഗ് തട്ടിപ്പറിച്ചോടിയ സന്ദീപ് എന്ന മോഷ്ടാവിനെ സ്‌കൂട്ടിയില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. യുവതിയുടെ ബഹളം കേട്ട് നാട്ടുകാരെത്തി മോഷ്ടാവിനെ പിടികൂടി പോലീസിലേല്‍പിച്ചു.
സ്‌കൂട്ടി ബൈക്കിന്റെ പിറകിലിടിച്ച് വീഴ്ത്തിയാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. പിടിയിലായ മോഷ്ടാവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നതായി പോലീസ് പറഞ്ഞു.
സ്‌കൂട്ടി ബൈക്കിന്റെ പിറകിലിടിച്ച് വീഴ്ത്തിയാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. പിടിയിലായ മോഷ്ടാവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, National, Robbery, Woman, 23-Year-Old Rohtak Woman Chases Down Mugger On Scooty, Gets Him Nabbed
Keywords: News, Top-Headlines, National, Robbery, Woman, 23-Year-Old Rohtak Woman Chases Down Mugger On Scooty, Gets Him Nabbed