city-gold-ad-for-blogger

8 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

മംഗലാപുരം: (www.kasargodvartha.com 15.04.2014) എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 272.900 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തെക്കിലിലെ ജാബിര്‍ ബായിക്കര (23) ആണ് പിടിയിലായത്.

കാര്‍ട്ടൂണ്‍ ബോക്‌സിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു സ്വര്‍ണം. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് 8,02,326 രൂപയുടെ സ്വര്‍ണം പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ലാന്‍ഡ് ചെയ്ത ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ജാബിര്‍.

ഡെപ്യൂട്ടി കമ്മീഷണര്‍ ഹെമന്‍ ഖോഗോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. മംഗലാപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമായതോടെ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ബേക്കല്‍ കപ്പണക്കാലിലെ മുഹമ്മദ് അന്‍വര്‍ (27), കുമ്പള ആരിക്കാടി ബന്നംഗളയിലെ അബൂബക്കര്‍ സിദ്ദിഖ് (27) എന്നിവരെ 13,71,941 രൂപ വില വരുന്ന 466.650 ഗ്രാം സ്വര്‍ണവുമായി അറസ്റ്റ് ചെയ്തിരുന്നു.

8 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

8 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mangalore, Gold, Kasaragod, Arrest, Custody, Airport, National, Jabir, Rs 8 lac, Carton, 23-year-old caught with gold worth Rs 8 lac at airport, Jet Airways flight 9W531 from Dubai, inspectors G Kumaraswamy, H G Yogesh, Jabir Baikkara

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia