Range Rover | റേന്‍ജ് റോവര്‍ സ്പോര്‍ട് എസ് വി മെയ് 31ന് അനാവരണം ചെയ്യും; ഈ പുതിയ എസ് യു വി ഒരു യഥാര്‍ഥ ഓഫ്-റോഡ് പ്രേമികളുടെ സ്വപ്‌നമായിരിക്കുമെന്ന് കംപനി
ന്യൂഡെല്‍ഹി: (www.kasargodvartha.com) റേന്‍ജ് റോവര്‍ സ്പോര്‍ട് എസ് വി 2023 മെയ് 31ന് അനാവരണം ചെയ്യും. ടാറ്റ മോടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) റേന്‍ജ് റോവര്‍ സ്പോര്‍ട് എസ്വിആറിന്റെ പിന്‍ഗാമിയാണിത്. അതേസമയം പരിമിത പതിപ്പായി മാത്രമേ ഇത് തുടക്കത്തില്‍ ഈ മോഡല്‍ ലഭ്യമാകൂ എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ഈ പുതിയ മോഡല്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വേഗതയേറിയതും ചലനാത്മകവും സാങ്കേതികമായി നൂതനവുമായ റേന്‍ജ് റോവര്‍ സ്പോര്‍ട് എസ് യു വിയാണ്. കൂടാതെ അതിന്റെ പൂര്‍ണമായ പ്രകടനം അണ്‍ലോക് ചെയ്യുന്ന നിരവധി നൂതനമായ ലോക-പ്രഥമവും സെക്ടര്‍ ഫസ്റ്റ്, റേന്‍ജ് റോവര്‍-ഫസ്റ്റ് സാങ്കേതികവിദ്യകളും അവതരിപ്പിക്കും. ഈ പുതിയ എസ് യു വി ഒരു യഥാര്‍ഥ ഓഫ്-റോഡ് പ്രേമികളുടെ സ്വപ്‌നമായിരിക്കുമെന്നും കംപനി വ്യക്തമാക്കുന്നു.
അസാധാരണമായ എല്ലാ ഭൂപ്രദേശ മോഡുകളും ഇതിനുണ്ടാകും. പുതിയ റേന്‍ജ് റോവര്‍ സ്പോര്‍ട് എസ്വിയുടെ ആകര്‍ഷകമായ ഉയര്‍ന്ന പ്രകടനവും എല്ലാ ഭൂപ്രദേശ ശേഷികളും പ്രദര്‍ശിപ്പിക്കുന്ന ഒരു ഔദ്യോഗിക ടെസ്റ്റിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ഫിലിം ലാന്‍ഡ് റോവര്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
എസ് യു വിയുടെ ഹാന്‍ഡ്ലിംഗ്, സസ്പെന്‍ഷന്‍, ഓഫ്-റോഡ് കഴിവുകള്‍ എന്നിവയുള്‍പെടെയുള്ള നൂതന സവിശേഷതകള്‍ ഈ വീഡിയോ എടുത്തുകാണിക്കുന്നു. റേന്‍ജ് റോവര്‍ സ്പോര്‍ട് എസ്വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമേ ലഭ്യമാകൂ. എസ് യു വി വിപണിയില്‍ സമാനതകളില്ലാത്ത എക്സ്‌ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു യഥാര്‍ഥ മോഡാലായിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഗ്ദാനം ചെയ്യുന്നു.
Keywords: New Delhi, News, National, Technology, Car, Automobile, Range Rover Sport SV, Range Rover Sport SV Teased; Reveal On May 31.