അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Mar 10, 2017, 13:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10.03.2017) അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമായിരിക്കും രാജ്യം ഉറ്റുനോക്കുക. ഉത്തര്‍പ്രദേശില്‍ ബി ജെ പി ഭരണത്തിലെത്തുമെന്നാണ് ചില എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് മത്സരമായിരുന്നുവെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നുമാണ് സൂചനകള്‍.
ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തിലേറുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അതിനിടെ ഉത്തര്‍പ്രദേശില്‍ തൂക്കു നിയമസഭയെങ്കില്‍ മായവാതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ആറു എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടെണ്ണമാണ് ഉത്തര്‍പ്രദേശില്‍ ബി ജെ പി ക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇന്ത്യടുഡെ ആക്‌സിസും ടുഡെയ്‌സ് ചാണക്യയും 270 മുതല്‍ 285 സീറ്റുകള്‍ വരെ ബി ജെ പിക്ക് നല്‍കുമ്പോള്‍ കോണ്‍ഗ്രസ് - എസ്പി സഖ്യം നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങുമെന്നും വ്യക്തമാക്കുന്നു.
Keywords : New Delhi, election, National, Top-Headlines, BJP, Congress.