രണ്ടു വയസുകാരനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു
Jun 28, 2013, 14:16 IST
മൈസൂര്‍: മദ്യപിക്കാന്‍ പണത്തിനുവേണ്ടി പിതാവ് രണ്ടുവയസുള്ള മകനെ 30,000 രൂപയ്ക്ക് വിറ്റു. മൈസൂര്‍ ഉദയഗിരിയിലെ എ.ജെ. ബ്ലോക്കില്‍ താമസിക്കുന്ന നിസാര്‍ഖാനാണ്(46) മകന്‍ നിയാന്‍ഖാനെ വിറ്റത്. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ വളരെ തന്ത്രപരമായി മോചിപ്പിക്കുകയും നിസാര്‍ഖാനെ പിടികൂടുകയും ചെയ്തു. കുട്ടിയെ വിലയ്ക്കു വാങ്ങിയ സിക്കന്ദര്‍, ഇടനിലക്കാരനായ സഫറുള്ളഖാന്‍ എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു. മരപ്പണിക്കാരനായ നിസാര്‍ഖാന് രണ്ടു ഭാര്യമാരിലായി രണ്ടു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്. രണ്ടാം ഭാര്യ പര്‍വീന്‍ താജിലുണ്ടായ മകനാണ് നിയാന്‍ഖാന്‍. മകനെ വിറ്റതിന് 10,000 രൂപ നിസാര്‍ഖാന്‍ കൈപറ്റിയിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച രാത്രിയില്‍ കുഞ്ഞിനെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനുവേണ്ടി ഭാര്യ പര്‍വീനോട് മകനെയും കൂട്ടി ടൗണില്‍ പോയി വരുന്നെന്നു പറഞ്ഞു പുറത്തുപോയി. അവിടെ വാഹനത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന സിക്കന്ദറിന് കൈമാറുകയായിരുന്നു. രാത്രയില്‍ മദ്യപിച്ച് ലക്കുകെട്ടനിലയില്‍ വീട്ടിലെത്തിയ നിസാര്‍ഖാന്റെ കൂടെ മകനെ കാണാതായപ്പോള്‍ പര്‍വീന്‍ ബഹളം വെച്ചു.
തുടര്‍ന്ന് കുഞ്ഞിനെ കാണാതായ വിവരം അവര്‍ അയല്‍ക്കാരെയും പോലീസിനേയും അറിയിച്ചു. പോലീസ് ചോദ്യംചെയ്തപ്പോഴാണ് കുഞ്ഞിനെ 30,000 രൂപയ്ക്ക് വിറ്റതായി നിസാര്‍ഖാന്‍ പറയുന്നത്. ഇയാളില്‍ നിന്നും വിവരമറിഞ്ഞ പോലീസ് സിക്കന്ദറിനെ ഫോണില്‍ വിളിച്ച് വ്യാപാരിയാണെന്ന വ്യാജേന സംസാരിക്കുകയായിരുന്നു.
കുട്ടിയെ 75,000 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെങ്കില്‍ വാങ്ങാമെന്ന് പറയുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ വില്‍ക്കാനായി ഉദയഗിരിയില്‍ തിരിച്ചെത്തിയ ഇയാളെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ബാംഗലൂരുവിലെ യശ്വന്ത്പൂരില്‍ താമസിക്കുന്ന മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറാനാണ് കുട്ടിയെ വാങ്ങിയതെന്ന് സിക്കന്ദര്‍ പോലീസിനോട് പറഞ്ഞു.
Keywords: Mysore, Father, Police, Child, Police, Arrest, Wife, Son, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

File Photo |