കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്
Dec 9, 2020, 09:10 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.12.2020) കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടി. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. ഒരു ഗ്രാമീണന് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പുല്‍വാമയിലെ ടിക്കന്‍ മേഖലയിലാണ് സംഭവം.
ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്തമായി പൊരുതുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീടെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.