city-gold-ad-for-blogger

ആശുപത്രിയിലെ സീലിംഗ് തകര്‍ന്നു വീണു; രണ്ട് രോഗികള്‍ക്ക് പരുക്ക്

മുംബൈ:(www.kasargodvartha.com 15/03/2018) മുംബൈ കെഇഎം ആശുപത്രിയിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ട് രോഗികള്‍ക്ക് പരുക്കേറ്റു. ആശുപത്രിയുടെ ഡയാലിസിസ് സെന്ററിന്റെ സീലിംഗാണ് തകര്‍ന്നു വീണത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ചികിത്സകള്‍ നടന്നു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി സീലിംഗ് തകര്‍ന്നു വീഴുകയായിരുന്നു.

പരുക്കേറ്റ രോഗികള്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഒന്നും ഇല്ലെന്നും അവര്‍ ചികിത്സയിലാണെന്നും ഡോക്ടര്‍ അവിനാഷ് സൗപ്പ് പറഞ്ഞു. അതേ സമയം ഡയാലിസിസ് സെന്റര്‍ ആശുപത്രിയുടെ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും രോഗികളെയെല്ലാം അവിടേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയിലെ സീലിംഗ് തകര്‍ന്നു വീണു; രണ്ട് രോഗികള്‍ക്ക് പരുക്ക്

ദിനംപ്രതി 25 രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. എട്ട് ബെഡുകളാണ് ഇവിടെ ഉള്ളത്. എന്നാല്‍ അപകടം നടന്നത് രാത്രി ആയതിനാല്‍ മുറിയില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Hospital, Patient's, Injured, 2 patients injured after KEM hospital's ceiling collapses during dialysis

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia