city-gold-ad-for-blogger

ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു


മംഗലാപുരം: (www.kasargodvartha.com 27.05.2014) ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി കോളജ് വിദ്യാര്‍ത്ഥിയായ 18 കാരന്‍ മരിച്ചു. മൂഡ്ബിദ്രി പുത്തിഗെ ഹണ്ടേലുവില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കൈക്കമ്പ സ്വദേശി വില്‍സണ്‍ മിസ്‌ക്വിത്ത് (18) ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഹണ്ടേലു സര്‍ക്കിളില്‍ വെച്ച് മുഡ്ബിദ്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന അമിത വേഗതയില്‍ സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിമുട്ടിയത്. റോഡിലേക്ക് തെറിച്ച് വീണ വില്‍സണ് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ച് രാത്രിയോടെ മരിച്ചു.

ബജ്‌പെ സെന്‍ഡ്‌ജോസഫ്‌സ് പി.യു കോളജില്‍ നിന്ന് പി.യു കോഴ്‌സ് പൂര്‍ത്തിയാക്കിയ വില്‍സണ്‍ ടെക്ക്‌നിക്കല്‍ കോഴ്‌സ് പഠിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് കൈകമ്പ ഗുര്‍പൂര്‍ അവര്‍ ലേഡി ഓഫ് പോമ്പൈ ചര്‍ച്ചില്‍ നടക്കും.

ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Handelu in Puttige, Moodibidri, Wilson Misquith , Kaikamba, eyewitnesses , St Joseph's PU College, Bajpe, Our Lady of Pompei Church, Gurpur, Mangalore, Accident, Obituary, National

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia