പെയിന്റിംഗ് ജോലിക്കിടെ ഷോക്കേറ്റ് വീണ് 18 കാരന്‍ മരിച്ചു
Mar 1, 2013, 16:59 IST
മംഗലാപുരം: കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലിക്കിടെ ഷോക്കേറ്റ് താഴെ വീണ് 18 കാരന്‍ മരിച്ചു. ബണ്ട്വാള്‍ സചിപ മുന്നൂര്‍ നന്ദാവരയിലെ അബ്ദുല്ലയുടെ മകന്‍ അയ്യൂബാണ് മരിച്ചത്. വ്യഴാഴ്ച വൈകിട്ട് ഗൊല്‍ത്തമജ്‌ലുവിലാണ് അപകടമുണ്ടായത്.
ഇവിടെയുള്ള ഹജാജ് ഇന്‍ഡസ്ട്രീസിന്റെ ബില്‍ഡിംഗിന്റെ മുകള്‍ നിലയില്‍ അയല്‍ക്കാരനും സഹതൊഴിലാളിയുമായ മോനകയുടെ കൂടെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു അയ്യൂബ്. അതിനിടെ അബദ്ധത്തില്‍ വൈദ്യുതി വയറില്‍ കൈ തട്ടുകയും ഷോക്കേറ്റ അയ്യൂബ് താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ഉടന്‍തന്നെ ബി.സി. റോഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കുവെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബണ്ട്വാള്‍ പോലീസ് കേസെടുത്തു.

Keywords : Mangalore, National, Death, National, Painting Work, Electrocuted, Construction, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.