city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗര്‍ഭിണിക്കൊപ്പം ആളില്ല; ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി നടുറോഡില്‍ പ്രസവിച്ചു

റാഞ്ചി: (www.kasargodvartha.com 28.08.2017) ഗര്‍ഭിണിക്കൊപ്പം ആളില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി നടുറോഡില്‍ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്‌കേല- ഖരസവാന്‍ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിനു മുന്‍ വശത്തെ റോഡിലാണ് യുവതി പ്രസവിച്ചത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ യുവതിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.

കാമുകനില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചത്. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ കാമുകന്‍ കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിനിന്ന പെണ്‍കുട്ടി നാലുമാസത്തോളം തെരുവില്‍ അലഞ്ഞുതിരിഞ്ഞു. റോഡില്‍ പ്രസവിച്ച പെണ്‍കുട്ടിയെ സഹായിക്കാനോ തിരിഞ്ഞുനോക്കാനോ നാട്ടുകാര്‍ തയ്യാറിയില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് ഓംപ്രകാശ് എന്നായാള്‍ തൊട്ടടുത്ത പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തുകയും പ്രാഥമിക ചികിത്സകള്‍ നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതും മറ്റൊരു പ്രസവം നടക്കുന്നതുകൊണ്ടാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.
ഗര്‍ഭിണിക്കൊപ്പം ആളില്ല; ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി നടുറോഡില്‍ പ്രസവിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Treatment, Hospital, Ranchi, Nurses, Medical officer,17-year-old girl delivers in street after hospital refuses to help her

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia