കോവിഡ് വ്യാപനം: 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര തീരുമാനം
Apr 28, 2021, 12:10 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 28.04.2021) രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150തോളം ജില്ലകളിലാണ് ലോക്ഡൗൺ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്കി ലോക്ഡൗൺ പ്രഖ്യാപിക്കാനാണ് നിർദേശം.
ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷം മാത്രമായിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Keywords: News, New Delhi, Lockdown, COVID-19, Corona, India, National, 150 districts with over 15% positivity rate may go under lockdown.
< !- START disable copy paste -->