city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Modi | 1.5 ലക്ഷം പേർക്ക് കൂടി ജോലി; അമേരിക്കയിലെ പെന്റഗണിനേക്കാൾ വലിയ ഓഫീസ് കെട്ടിടം; സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി രാജ്യത്തിന് സമർപിച്ചു; വജ്ര വ്യാപാരത്തിന്റെ ആസ്ഥാനമായി നഗരം മാറും; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ; സവിശേഷതകൾ ഏറെ

സൂറത്ത്: (KasargodVartha) ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് (SDB) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര വജ്ര, ജ്വല്ലറി ബിസിനസിന്റെ ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായി കണക്കാക്കപ്പെടുന്ന എസ്‌ഡിബിയുടെ വരവോടെ, വജ്ര വ്യാപാരത്തിന്റെ സുപ്രധാന കേന്ദ്രമെന്ന സ്ഥാനം മുംബൈയിൽ നിന്ന് സൂറത്തിലേക്ക് വഴിമാറും. സൂറത്തിന്റെ മഹത്വത്തിലേക്ക് ഒരു വജ്രം കൂടി ചേർത്തുവെന്നും ഇത്രയും വലിയ വജ്രത്തിന് മുന്നിൽ ലോകമെമ്പാടുമുള്ള ഉയരമുള്ള കെട്ടിടങ്ങൾക്ക് തിളക്കം നഷ്ടപ്പെട്ടതായും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

PM Modi | 1.5 ലക്ഷം പേർക്ക് കൂടി ജോലി; അമേരിക്കയിലെ പെന്റഗണിനേക്കാൾ വലിയ ഓഫീസ് കെട്ടിടം; സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി രാജ്യത്തിന് സമർപിച്ചു; വജ്ര വ്യാപാരത്തിന്റെ ആസ്ഥാനമായി നഗരം മാറും; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ; സവിശേഷതകൾ ഏറെ

സൂറത്തിലെ വജ്ര വ്യവസായം എട്ട് ലക്ഷം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. പുതിയ ഡയമണ്ട് മാർക്കറ്റ് വരുന്നതോടെ ഒന്നര ലക്ഷം പേർക്ക് കൂടി ജോലി ലഭിക്കും. എന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. വരുന്ന 25 വർഷമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

സൂറത്ത് ഡയമണ്ട് ബോഴ്സ് ഇന്ത്യൻ ഡിസൈനർമാരുടെ കഴിവുകൾ, ഇന്ത്യൻ മെറ്റീരിയലുകൾ, ഇന്ത്യൻ ആശയങ്ങൾ എന്നിവയുടെ കരുത്ത് കാണിക്കുന്നു. ഇത് പുതിയ ഇന്ത്യയുടെ പുതിയ ശക്തിയുടെയും പുതിയ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെർമിനൽ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പ്രാദേശിക സംസ്‌കാരവും പൈതൃകവും ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വിമാനത്താവളത്തിൽ തിരക്കേറിയ സമയങ്ങളിൽ 1,200 ആഭ്യന്തര യാത്രക്കാരെയും 600 അന്താരാഷ്‌ട്ര യാത്രക്കാരെയും കൈകാര്യം ചെയ്യാനാവും.

സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ സവിശേഷതകൾ

ഡ്രീം (ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ) സിറ്റിയിൽ 66 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് എസ്ഡിബി നിർമിച്ചിരിക്കുന്നത്. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ, അമേരിക്കയിലെ പെന്റഗണിനേക്കാൾ വലിയ ഓഫീസ് കെട്ടിടമാണിതെന്ന് ബോഴ്‌സ് രൂപകല്പന ചെയ്ത ഡൽഹി ആസ്ഥാനമായുള്ള മോർഫോജെനിസിസ് വ്യക്തമാക്കുന്നു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിലെ ബിഎസ്ഇ ടവർ, അഹമ്മദാബാദിലെ സൈഡസ് കോർപ്പറേറ്റ് പാർക്ക് എന്നിവയും മോർഫോജെനിസിസ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

300 ചതുരശ്ര അടി മുതൽ 1,15,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള 4,200-ലധികം ഓഫീസുകളാണ് എസ്ഡിബിക്ക് ഉള്ളത്. ബോഴ്‌സിൽ ഒമ്പത് ടവറുകൾ ഉണ്ട്, അതിൽ ഓരോന്നിനും 15 നിലകളുണ്ട്. വജ്രങ്ങളുടെ വിൽപന, ഡയമണ്ട് നിർമ്മാണ യന്ത്രങ്ങൾ, ഡയമണ്ട് രംഗത്ത് ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ, ഡയമണ്ട് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ, ലാബ് തുടങ്ങി വജ്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ബോഴ്‌സിൽ ലഭ്യമാകും. ഇതിനുപുറമെ, രാജ്യാന്തര, ദേശീയ ഉപഭോക്താക്കൾക്കായി വജ്രാഭരണങ്ങളുടെ 27 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും തുറക്കും.

അത്യധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4,000-ലധികം സിസിടിവി ക്യാമറകൾ എസ്ഡിബിക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ബയോ-മെട്രിക് വിശദാംശങ്ങൾ രേഖപ്പെടുത്തിയാണ് ജീവനക്കാരെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതുവരെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായാണ് കണക്കാക്കിയിരുന്നത്, എന്നാൽ എസ്‌ഡിബി തുറന്നതിന് ശേഷം സൂറത്ത് ആഭരണങ്ങളുടെയും വജ്രവ്യാപാരത്തിന്റെയും വലിയ കേന്ദ്രമായി മാറും.

Keywords: PM, Narendra Modi, Jobs, Surat Diamond Bourse, Township, Inauguration, ‘1.5 lakh more people will get jobs’: PM Modi at the inauguration of Surat Diamond Bourse.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia