city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍, ഒന്നാമത് തലസ്ഥാന നഗരി; ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി:(www.kasargodvartha.com 02/05/2018) ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍ ഒന്നാമത് ന്യൂഡല്‍ഹി. ലോകത്തിലെ പ്രധാന 20 നഗരങ്ങളില്‍ ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 14 മില്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ന്യൂഡല്‍ഹിക്ക് പിന്നാലെ മുംബൈയും വാരണാസിയും അടക്കം രാജ്യത്തെ 14 നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരവും ബംഗ്ലാദേശിലെ ധാക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. രാജ്യത്തെ വ്യവസായ നഗരമെന്ന് അറിയപ്പെടുന്ന മുംബൈയാണ് പട്ടികയില്‍ നാലാം സ്ഥാനത്തും ചൈനയുടെ ബീജിങ്ങ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍, ഒന്നാമത് തലസ്ഥാന നഗരി; ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്ത്

അന്തരീക്ഷ മലിനീകരണവും വീടുകള്‍ക്കുള്ളില്‍ നിന്നും മലിനീകരണവുമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രശ്നം. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ ഏറെ നാളുകളാണ് അന്തരീക്ഷ മലിനീകരണം ആശങ്കണ്ടാക്കിയിരുന്നു. ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്. ഇത്തരത്തില്‍ 2016ല്‍ ഏഴ് മില്യണ്‍ ആളുകളാണ് മരിച്ചത്. വ്യവസായങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമാണ് അന്തരീക്ഷ മലിനീകരണമുണ്ടാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Vehicles, Pollusion, Houses, WHO,14 of world's 15 most polluted cities in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia