ആന്ധ്ര പ്രദേശില്‍ ട്രകും വാനും കൂട്ടിയിടിച്ച് അപകടം; 14 മരണം
അമരാവതി: (www.kasargodvartha.com 14.02.2021) ആന്ധ്ര പ്രദേശില്‍ ട്രകും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര് മരിച്ചു. എട്ട് സ്ത്രീകളും ഒരു കുഞ്ഞും ഉള്‍പ്പടെ 14 പേരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കുര്‍നോള്‍ ജില്ലയിലെ മദപുരം ഗ്രാമത്തിനടുത്താണ് സംഭവം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ചിറ്റൂരിലെ മടനപ്പള്ളിയില്‍ നിന്നും രാജസ്ഥാനിലെ അജ്മീറിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരാണ് വാനിലുണ്ടായിരുന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ റോഡിന്റെ മറുവശത്തുണ്ടായിരുന്ന ട്രകില്ച്ചെന്ന് ഇടിക്കുകയായിരുന്നു.
Keywords: News, National, Top-Headlines, Accident, Death, Injured, Police, hospital, 14 killed in van-truck collision at highway in Andhra Pradesh