city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെൽഹിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം: 14 പേർ അറസ്റ്റിൽ; സബ് ഇൻസ്‌പെക്ടർക്ക് നേരെ വെടിയുതിർത്ത 21 കാരനും പിടിയിലായതായി പൊലീസ്

ന്യൂഡെൽഹി:(www.kasargodvartha.com 17.04.2022) ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്‌പെക്ടർക്ക് നേരെ വെടിയുതിർത്ത 21 കാരനും പിടിയിലായവരിൽ ഉൾപെട്ടിട്ടുണ്ടെന്നും ഇയാളിൽ നിന്ന് കുറ്റകൃത്യം ചെയ്യുന്നതിനിടെ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഒരു പിസ്റ്റളും കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
                           
ഡെൽഹിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം: 14 പേർ അറസ്റ്റിൽ; സബ് ഇൻസ്‌പെക്ടർക്ക് നേരെ വെടിയുതിർത്ത 21 കാരനും പിടിയിലായതായി പൊലീസ്

രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കല്ലേറും തീവെപ്പും ഉണ്ടായെന്നും എട്ട് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേൽക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. സെക്ഷൻ 307 (കൊലപാതകശ്രമം), 120 ബി (ക്രിമിനൽ ഗൂഢാലോചന), 147 (കലാപം), മറ്റ് പ്രസക്തമായ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരം ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂടി പൊലീസ് കമീഷനർ (നോർത് വെസ്റ്റ്) ഉഷാ രംഗ്‌നാനി പറഞ്ഞു. എഫ്‌ഐആറുമായി ബന്ധപ്പെട്ട് ആദ്യം ഒമ്പത് പേരെയും പിന്നീട് അഞ്ച് പേരെ കൂടിയും അറസ്റ്റ് ചെയ്തതായി അവർ പറഞ്ഞു.

'പ്രതികളിൽ ഒരാൾ, എം ഡി അസ്ലം എന്നയാൾ ഡെൽഹി പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർക്ക് നേരെ വെടിവച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. വെടിയേറ്റ് പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ ആശുപത്രിയിൽ സുഖമായിരിക്കുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്', അവർ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ മുതൽ ജഹാംഗീർപുരിയിൽ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ ഒരു ടീമിനെയും വിന്യസിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ 50 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന വർഗീയ കലാപമാണിത്.

Keywords: News, National, New Delhi, Top-Headlines, Controversy, Attack, Arrest, Police, Hanuman Jayanti, 14 held for Hanuman Jayanti violence in Delhi's Jahangirpuri.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia