ഡല്‍ഹി വിമാനത്താവളത്തില്‍ 3.64 കോടിയുടെ സ്വര്‍ണവുമായി 4 സ്ത്രീകള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ 2 കാസര്‍കോട് സ്വദേശിനികളും
Oct 10, 2015, 16:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10.10.2015) ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം വഴി വസ്ത്രത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 13 കിലോ ഗ്രാം തൂക്കം വരുന്ന 3.64 കോടി രൂപയുടെ സ്വര്‍ണവുമായി നാല് സ്ത്രീകള്‍ പിടിയിലായി. നിദ തശ് വിന്‍, നീതു ജയിംസ്, പര്‍വീന്‍ നാസിമ, ആതിര തങ്കപ്പന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരില്‍ രണ്ട് സ്ത്രീകള്‍ കാസര്‍കോട് സ്വദേശിനികളാണ്.
ദുബൈയില്‍ നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്. നീതു ജയിംസും, ആതിര തങ്കപ്പനും എഐ 996 എയര്‍ഇന്ത്യ വിമാനത്തിലും, മറ്റു രണ്ട് പേര്‍ 6ഇ024 ഇന്‍ഡിഗോ വിമാനത്തിലുമാണ് എത്തിയത്. പിടിയിലായവരില്‍ മറ്റു രണ്ട് പേര്‍ കര്‍ണാടക ബട്കല്‍ സ്വദേശിനികളാണ്. പിടിയിലായ ഒരാള്‍ കേരളത്തില്‍ പ്രാദേശിക ചാനല്‍ അവതാരയാണ്.
സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പിടിയിലായ മറ്റൊരു യുവതിയുടെ കൂടെ രണ്ട് വയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിപ്പിക്കാതിരിക്കാനാണ് കുട്ടിയെയും കൂടെ കൂട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords : New Delhi, Airport, Kasaragod, Kerala, Gold, National, 13kg gold worth Rs 3.6cr seized, 4 women held