അച്ഛാ ദയവായി എന്നെ ചികിത്സിക്കൂ...എനിക്ക് ജീവിക്കണം; കാന്‍സര്‍ രോഗ ബാധിതയായ മകളുടെ യാചന പിതാവ് ചെവികൊണ്ടില്ല; 13 വയസുകാരി മരണത്തിന് കീഴടങ്ങി
May 17, 2017, 22:53 IST
ഹൈദരാബാദ്: (www.kasargodvartha.com 17.05.2017) 'അച്ഛാ.. ദയവായി എന്തെങ്കിലും ചെയ്യൂ, എന്നെ രക്ഷിക്കൂ...' സായി ശ്രീയെന്ന 13 വയസുകാരിയുടെ ജീവന് വേണ്ടിയുടെ യാചന അച്ഛന് ചെവികൊണ്ടില്ല. പിന്നാലെ സായി വേദനയുടെ ലോകത്ത് നിന്നും യാത്രപോയി. പണമുണ്ടായിട്ടും ക്യാന്‍സര്‍ ചികിത്സയ്ക്കായി പണം മുടക്കാതിരുന്ന അച്ഛനോട് വാട്സ് ആപ്പ് വീഡിയോയിലൂടെയാണ് ഈ പെണ്‍കുട്ടി യാചന നടത്തിയത്.
അച്ഛനും അമ്മയും വിവാഹ മോചിതരായതോടെ അമ്മയോടൊപ്പമാണ് സായി കഴിഞ്ഞിരുന്നത്. മകളുടെ ചിത്സയ്ക്കായി മാതാവ് സുമ സ്ഥലം വില്ക്കാന് ശ്രമിച്ചെങ്കിലും കുട്ടിയുടെ അച്ഛന് ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി ഡി പി എം എല്‍ എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ അച്ഛന് സ്ഥലം വില്‍പ്പന തടഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ ബോണ്‍മാരോ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. സ്ഥലം വില്പന തടയപ്പെട്ടതോടെയാണ് സായി അച്ഛനോട് ജീവന് വേണ്ടി യാചിച്ച് വീഡിയോ അയച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മകളുടെ ആഗ്രഹത്തിന് പിതാവ് പുല്ലുവില കല്‍പ്പിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച സായി ഈ ലോകത്തോട് വിട പറയുകയായിരുന്നു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു മരണകാരണം.
''ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്ക്കാന് അനുവദിച്ചുക്കൂടെ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ അച്ഛാ... ഞാന്‍ സ്കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് ഡാഡിയുടെ പേടിയെങ്കില്‍ ഡാഡി തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ'' പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.
സായിയുടെ അച്ഛന് ശിവകുമാറും അമ്മ സുമ ശ്രീയും എട്ടു വര്‍ഷം മുമ്പാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. അതേസമയം പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടിയുടെ അച്ഛന് ശിവകുമാറിനെതിരെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Top-Headlines, News, Father, hospital, Treatment, Child, Death, Video.