കുന്താപുരത്ത് മിനി ബസ് മറിഞ്ഞ് 12 വയസുകാരന്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്
Jun 21, 2013, 16:00 IST
കുന്താപുരം: കുന്താപുരം, ഷിരൂറില്‍ ബൈന്തൂറിനടുത്ത് മിനി ബസ് മറിഞ്ഞ് 12 വയസുകാരന്‍ മരിച്ചു. ഹല്ലൂരിലെ ഗോപാല്‍-ഗുലാബി ദമ്പതികളുടെ മകന്‍ ചേതനാണ് മരിച്ചത്. എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടി ഒഴിവാക്കാനായി വെട്ടിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
സിങ്കന്തൂര്‍, കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരികയായിരുന്ന സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തിയ സംഘം വെള്ളിയാഴ്ച രാവിലെ സിങ്കന്തൂരിലും, കൊല്ലൂരിലും ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 17 പേരാണ് മിനി ബസിലുണ്ടായത്. ഇതില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൃഷ്ണ, ബങ്കരപ്പ, സാവിത്രി, രജിത, ഗണപതി, മോഹന്‍, ഗംഗാദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്താപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ പ്രശാന്ത് ഷെട്ടിക്കും, കണ്ടക്ടര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈന്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Accident, Mangalore, Death, Obituary, Bus, National, Kundapur, Injured, Mini Bus Overturns, Chetan (12), Gopal and Gulabi, Hallur, Identified, Deceased, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.