വീട്ടിനുള്ളില്‍ ഏഴുസ്ത്രീകളുള്‍പ്പെടെ പതിനൊന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍
Jul 1, 2018, 14:56 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 01/07/2018) വീട്ടിനുള്ളില്‍ ഏഴുസ്ത്രീകളുള്‍പ്പെടെ ഒരു കുടുംബത്തില്‍ പതിനൊന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് സ്ത്രീകളുടേയും നാല് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 10 മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ഒരു മൃതദേഹം നിലത്തുമാണുള്ളത്. ബുബാരിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരികളായ കുടുംബത്തിലെ അംഗങ്ങളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ തൂങ്ങി കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ജനങ്ങള്‍ കൂട്ടമായി സ്ഥലത്തെത്തുന്നതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
മൃതദേഹങ്ങളില്‍ ചിലത് കുട്ടികള്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

പോലീസ് പരിശോധിച്ചെങ്കിലും ഇവിടെ നിന്നും ആത്മഹത്യക്കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം. ഗുരുദ്വാരയില്‍ പലചരക്ക് കട നടത്തിയിരുന്ന കുടുംബത്തിന് ഫര്‍ണിച്ചറുകളുടെ വ്യാപാരവുമുണ്ട്. കുറച്ചു കാലങ്ങളായി കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും വിവരങ്ങളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, suicide, Deadbody, Police, Top-Headlines, Family,11 Of Family Found Dead In Delhi Home, Blindfolded And Hanging