city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Karate | ഇന്‍ഡോനേഷ്യയില്‍ നടന്ന ലോക ഷിടോറിയു കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; അഭിമാന നേട്ടത്തില്‍ സ്മൃതി കെ ഷാജു

കാസര്‍കോട്: (KasargodVartha) ഇന്‍ഡോനേഷ്യയിലെ ജകാര്‍ത്തയില്‍ നടന്ന പത്താമത് ലോക ഷിടോറിയു (Shitoryu) കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി അഭിമാനമായി. നല്ലോമ്പുഴയിലെ സ്മൃതി കെ ഷാജുവാണ് 21 വയസില്‍ താഴെയുള്ള വനിതകളുടെ 65 കിലോ കുമിത്തെ വിഭാഗത്തില്‍ മെഡല്‍ കരസ്ഥമാക്കിയത്. ജകാര്‍ത്തയിലെ ടെന്നീസ് ഇന്‍ഡോര്‍ സെനായനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പൊരുതിയാണ് സ്മൃതി വെള്ളി മെഡല്‍ നേടിയത്. ഇന്‍ഡ്യന്‍ ടീം കോചായി അച്ഛന്‍ ഷാജു മാധവനും ടീമിന്റെ ഭാഗമായിരുന്നു.
          
Karate | ഇന്‍ഡോനേഷ്യയില്‍ നടന്ന ലോക ഷിടോറിയു കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; അഭിമാന നേട്ടത്തില്‍ സ്മൃതി കെ ഷാജു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 150 താരങ്ങള്‍ അടക്കം 200 അംഗ ടീമാണ് ഓള്‍ ഇന്‍ഡ്യ ഷിടോറിയു കരാടെ യൂണിയന്റെ പ്രസിഡന്റ് ഹാന്‍ഷി അരുണ്‍ മചെയ്യായുടെ നേതൃത്വത്തില്‍ ജകാര്‍ത്തയിലെത്തിയത്. സബ്ജൂനിയര്‍, കാഡേറ്റ്, ജൂനിയര്‍, 21 വയസിന് താഴെയുള്ളവര്‍, സീനിയര്‍, വെറ്ററന്‍ എന്നിങ്ങനെ 84 മത്സര വിഭാഗങ്ങളിലായി 68 രാജ്യങ്ങളാണ് ചാംപ്യന്‍ഷിപില്‍ പങ്കെടുത്തത്.
       
Karate | ഇന്‍ഡോനേഷ്യയില്‍ നടന്ന ലോക ഷിടോറിയു കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; അഭിമാന നേട്ടത്തില്‍ സ്മൃതി കെ ഷാജു

നീലേശ്വരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെയ്‌ടോ കാന്‍ ചാംപ്യന്‍സ് കരാടെ അകാഡമിയില്‍ നിന്നും ആറ് താരങ്ങളാണ് കോച് ഷാജു മാധവന്റെ ശിക്ഷണത്തില്‍ ഈ ചാംപ്യന്‍ഷിപില്‍ രാജ്യത്തിനായി മത്സരിച്ചത് ഇവരൊക്കെയും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. കരാടെ കോചുമാരായ ഷാജു മാധവന്‍ - സിന്ധു ദമ്പതികളുടെ മകളാണ് സ്മൃതി. കണ്ണൂര്‍ എസ് എന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ സൂരജും കരാടെ താരമാണ്. കരാടെ കോച് കൂടിയായ സ്മൃതി കരാടെയില്‍ മൂന്നാമത് ഡിഗ്രി ബ്ലാക് ബെല്‍റ്റ് ജേതാവാണ്. ചായ്യോത്ത് ഉള്‍പെടെ പല സ്‌കൂളുകളിലും കടുമേനി, ചെറുപുഴ, ചിറ്റാരിക്കല്‍, കണ്ണിവായാല്‍ തുടങ്ങി മലയോരത്തെ പല കേന്ദ്രങ്ങളിലും നിരവധി കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് ഈ മിടുക്കി.
             
Karate | ഇന്‍ഡോനേഷ്യയില്‍ നടന്ന ലോക ഷിടോറിയു കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; അഭിമാന നേട്ടത്തില്‍ സ്മൃതി കെ ഷാജു
     
Karate | ഇന്‍ഡോനേഷ്യയില്‍ നടന്ന ലോക ഷിടോറിയു കരാടെ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; അഭിമാന നേട്ടത്തില്‍ സ്മൃതി കെ ഷാജു

Keywords: Smrthi K Shaju, Shitoryu, Karate, Indonesia, Sports, Shitoryu Karate Do International Championship, Sports News, Kasaragod News, Malayalam News, 10th Shitoryu Karate Do International Championship: Native of Kasaragod won silver medal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia