city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിറ്റ്‌കോയിന്‍ ഇടപാടുകാരന്‍ ഷുക്കൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ആശുപത്രിയിലെത്തിച്ചത് ക്രൂരമായി ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം, 5 മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍, മറ്റു 5 പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡെറാഡൂണ്‍ പോലീസ്

ഡെറാഡൂണ്‍: (www.kasargodvartha.com 31.08.2019) കോടികളുടെ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തി മുങ്ങിയ മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള്‍ സ്വദേശി ഷുക്കൂറി(27)ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ അഞ്ച് മലപ്പുറം സ്വദേശികളെ ഡെറാഡൂണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കറുവമ്പരം ശബാന മന്‍സിലില്‍ ഫാരിസ്, മഞ്ചേരി ചെന്നൈ കത്തോടിയിലെ അരവിന്ദന്‍ സി, മഞ്ചേരി കറുവമ്പരം പാലായി പുത്തങ്കലിത്തയിലില്‍ അന്‍സിഫ് പുത്ര, മലപ്പുറം പല്‍പ്പറ്റ പുത്തൈക്കളത്തെ സുഫേല്‍ മുഖ്താര്‍, മഞ്ചേരി കറുവമ്പരം പാലായി പുത്തങ്കലിത്തയിലില്‍ അഫ്താബ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ബിറ്റ്‌കോയിന്‍ ഇടപാടുകാരന്‍ ഷുക്കൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ആശുപത്രിയിലെത്തിച്ചത് ക്രൂരമായി ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം, 5 മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍, മറ്റു 5 പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡെറാഡൂണ്‍ പോലീസ്

മലപ്പുറം മഞ്ചേരി നിലിപ്പുറത്തെ ആഷിഖ്, വേങ്ങര സ്വദേശികളായ അര്‍ഷാദ്, റഹീബ്, മഞ്ചേരിയിലെ യാസീന്‍, അക്കൗണ്ടന്റായ മറ്റൊരു മഞ്ചേരി സ്വദേശി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡെറാഡൂണ്‍ പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 28ന് രാത്രി 11:30 ഓടെയാണ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഷുക്കൂറിനെ ഒരു സംഘം മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച വിവരം മനസിലായതോടെ സംഘം രക്ഷപ്പട്ടു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പോലീസ് സൂപ്രണ്ടും പോലീസ് ഉദ്യോഗസ്ഥരും നഗരചുമതലയുള്ള മറ്റ് പോലീസുകാരും സ്ഥലത്തെത്തി. സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് നഗരത്തിലും മറ്റും നിരീക്ഷണം ശക്തമാക്കുകയും നഗരത്തിലെ ആശുപത്രി, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി പരിശോധിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ടീം ആശയവിനിമയം നടത്തിയും അന്വേഷണം ഏകോപിപ്പിച്ചു.

മാക്‌സ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ നാല് യുവാക്കള്‍ ചേര്‍ന്ന് ഷുക്കൂറിനെ ക്രേറ്റ കാറില്‍ കൊണ്ടുവന്ന് മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുന്നതായി കണ്ടെത്തി. ആശുപത്രിയില്‍ അബ്ദുല്‍ ഷക്കൂര്‍ എന്‍, സുധോവാല ചൗക്ക്, പ്രേംനഗര്‍ എന്ന് നല്‍കിയതായി കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ക്രേറ്റ കാര്‍ പരിശോധിച്ചതോടെ ഒരു ഡയറിയും മറ്റ് രേഖകളും കണ്ടെത്തുകയായിരുന്നു. ഡയറിയില്‍ ഷുക്കൂറിന്റെ ഫോട്ടോയും അഡ്രസും ഉണ്ടായിരുന്നു. പിന്നീട് മലപ്പുറം പോലീസുമായി ബന്ധപ്പെട്ട ഡെറാഡൂണ്‍ പോലീസ് അഡ്രസും ഫോട്ടോയും കൈമാറുകയും മലപ്പുറം പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ട് ഫോട്ടോയിലുള്ളത് ഷുക്കൂര്‍ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

Keywords:  Kerala, kasaragod, news, Malappuram, Murder, Fraud, Top-Headlines, National, 100 crores of cryptocurrencies were killed by the companions Abdul Shukoor; 5 Malappuram natives arrested

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia