city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനമിടിച്ച് ബഹുനില കെട്ടിടം തകര്‍ന്നു: 10 മരണം

ഇന്‍ഡോര്‍:  (www.kasargodvartha.com (01.04.2018) വാഹനമിടിച്ച് ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അപകടം. സംഭവത്തില്‍ പത്തു പേര്‍ മരിച്ചു. അഞ്ചു പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതിഗുരുതരമാണെന്നാണ് വിവരം.

ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. 50ലേറെ വര്‍ഷം പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തില്‍ ഹോട്ടലും താമസ സ്ഥലങ്ങളുമുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്.

വാഹനമിടിച്ച് ബഹുനില കെട്ടിടം തകര്‍ന്നു: 10 മരണം

സംഭവത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തുടര്‍ന്ന് പോലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താനായത്. രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിരുന്നു.

Keywords:  National, News, Top-Headlines, Building, collapse, Death, Car-Accident, 10 dead, several feared trapped as hotel building collapses in Indore.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia