city-gold-ad-for-blogger

നിധി തേടി കിടപ്പുമുറിയിൽ 15 അടി കുഴിച്ച യുവാക്കൾ അറസ്റ്റിൽ; വീട് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായി

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 10.01.2021) കുടക് ജില്ലയിൽ സിദ്ധാപുരം ചെന്നയ്യനകോട്ട ഹൊളമല ഗ്രാമത്തിൽ നിധി തേടി വീടകം കുഴിക്കൽ യജ്ഞത്തിലേർപ്പെട്ട യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുടമ എം ആർ ഗണേശ് (25), സഹായിയും ദുർമന്ത്രവാദിയുമായ ഉടുപ്പി പടുബിദ്രി ഹച്ചിനടുക്കയിലെ ബി കെ സിദ്ദീഖ് (45) എന്നിവരാണ് അറസ്റ്റിലായത്.
              
നിധി തേടി കിടപ്പുമുറിയിൽ 15 അടി കുഴിച്ച യുവാക്കൾ അറസ്റ്റിൽ; വീട് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായി

കിടപ്പുമുറിയിൽ 15 അടി താഴ്ചയിൽ ഗർത്തം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. നിധിയുണ്ടെന്ന വിചാരം സ്വപ്നത്തിലും ബോധത്തിലും കലശലായ ഗണേശ് കേരളത്തിലും കർണാടകയിലും മന്ത്രവാദികളേയും ജ്യോത്സ്യരേയും തേടിയതിന്റെ തുടർചയാണ് ഖനനം. ഗണേശിന്റേ ഇഛയും സിദ്ദീഖിന്റെ കല്പനയും ഒത്തുവന്നതോടെ കിടക്കുന്നിടം കുഴിക്കാൻ ആരംഭിച്ചു. പകൽ വിശ്രമിക്കുന്ന തൊഴിലാളികൾ ഗ്രാമം ഉറങ്ങുന്ന രാവുകളിൽ ജോലി ചെയ്തു. വീടിന്റെ മറ്റൊരു മുറിയിലാണ് മണ്ണ് നിക്ഷേപിച്ചിരുന്നത്.

രാത്രിയിലെ ശബ്ദവും വെളിച്ചവും ശ്രദ്ധയിൽ പെട്ട അയൽവാസികൾ വിവരം നൽകിയതനുസരിച്ച് സ്ഥലം സന്ദർശിച്ച ജില്ല ക്രൈം ഇൻഫർമേഷൻ ബ്യൂറോ ഇൻസ്പെക്ടർ ഐ പി മെഡപ്പ, മടിക്കേരി സർകിൾ ഇൻസ്പെക്ടർ പി വി വെങ്കടേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്ധവിശ്വാസത്തിന്റെ ആഴം കണ്ടെത്തിയത്. അടിത്തറയിലെ ആഘാതം കാരണം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു ഓടുമേഞ്ഞ കൊച്ചു വീട്.


Keywords: News, Karnataka, Mangalore, Top-Headlines, Arrest, Police, Youth, District, House, Treasure, Youths arrested for digging 15 feet in bedroom for treasure.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia